വണ്ടിപ്പെരിയാർ: ഗ്രാമപഞ്ചായത്തിന്റെ വഴിയോരങ്ങളിലുള്ള അനധികൃത മാലിന്യനിക്ഷേപം തടയുന്നതിനായി കഴിഞ്ഞ ഗ്രാമപഞ്ചായത്ത് ഭരണസമിതി സ്ഥാപിച്ച സോളാർ സിസി ടിവി കാമറ മോഷ്ടിച്ചു.
വണ്ടിപ്പെരിയാർ സബ്സ്റ്റേഷനു സമീപം അണ്ണൻ തമ്പി മരത്തിന് എതിർവശത്തായി സ്ഥാപിച്ചിരുന്ന കാമറയാണ് മോഷ്ടിച്ചത്. 50,000 രൂപയിൽ അധികം രൂപ ചെലവിലാണ് ഇവിടെ കാമറ സ്ഥാപിച്ചിരുന്നത്.